Posts

രക്ഷിക്കാനായി മരിക്കയോ?

ഞാൻ മുമ്പ് പോസ്റ്റ് ചെയ്ത വിഷയത്തിന്റെ ബാക്കിയാണ് ഇവിടെ പറയുന്നത്. തികച്ചും ക്രിസ്തീയ വീക്ഷണത്തിൽ നിന്നാണ് ഇവിടെ ചിലത് കുറിക്കുന്നത്. സാമാന്യബുദ്ധികൊണ്ട് ചിന്തിക്കുമ്പോൾ   പലർക്കും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ് ശരിക്കും എന്തിന് യേശു ക്രൂശിൽ മരിച്ചു എന്നുള്ളത്.  പൊതുവായി ഒന്ന് രണ്ട് കാര്യം പറഞ്ഞിട്ട് ഈ ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് വരാം .    ജഡമനുഷ്യൻ ആത്മമനുഷ്യൻ   ഒരു മനുഷ്യന്റെ ഉള്ളിൽ രണ്ട് വ്യക്തികൾ ആണുള്ളത്.  സാധാരണ മനുഷ്യനെ നയിക്കുന്ന ഉള്ളിലുള്ള വ്യക്തിയെ ആണ് നമ്മൾ ബുദ്ധി എന്ന് പറയുന്നത്. മനുഷ്യന്റെ ഉള്ളിലുള്ള രണ്ടാമത്തെ വ്യക്തിയെ ആണ് ആത്മാവ് എന്ന് പറയുന്നത്. ഏതാണ്ട് ഒരു വാഹനത്തിൽ തന്നെ ഇലക്ട്രിക് മോട്ടോറും പെട്രോൾ എൻജിനും ഫിറ്റ് ചെയ്തിരിക്കുന്നത് പോലെ. ഈ രണ്ടു വ്യക്തികളിൽ ഏതെങ്കിലും ഒന്നായിരിക്കും ഒരു മനുഷ്യനെ മുന്നിൽ നിന്ന് നയിക്കുന്നത്. മറ്റെല്ലാ ജീവജാലങ്ങളെയും പോലെ ബുദ്ധിയാൽ നയിക്കപ്പെടുന്ന മനുഷ്യനെ ജഡ മനുഷ്യൻ എന്നു വിളിക്കാം. ആത്മാവിനാൽ നയിക്കപ്പെടുന്ന മനുഷ്യനെ ആത്മമനുഷ്യൻ എന്നു വിളിക്കാം. ഏതു മനുഷ്യനും ജനിക്കുന്നത് ജഡ മനുഷ്യനായിട്ടാണ്. ...

വീട്ടിലുണ്ടാക്കാം ലിക്വിഡ് ഡിറ്റർജന്റ്

Image
  നമ്മൾ വീട്ടിൽ സാധാരണ ഉപയോഗിക്കുന്ന ക്ലീനിങ് പ്രോഡക്ടുകളിൽ ഏറ്റവും എളുപ്പത്തിൽ നിർമ്മിക്കാവുന്നതാണ് ലിക്വിഡ് ഡിറ്റർജന്റ്. ഇതിന്റെ ലളിതമായ ബേസിക് സയൻസ് മനസ്സിലായാൽ എല്ലാ ക്ലീനിങ്  പ്രോഡക്റ്റുകളും നമുക്ക്  വീട്ടിലുണ്ടാക്കാം. എന്തിന് ഇത് ചെയ്യണമെന്ന് ചോദിച്ചാൽ പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. ഒന്നാമത് സാമ്പത്തിക ലാഭം. നമ്മൾ വാങ്ങുന്ന ഏകദേശം എല്ലാ ഫാക്ടറി ഉൽപ്പന്നങ്ങൾക്കും അതിന്റെ നിർമ്മാണ ചെലവിന്റെ നാലിരട്ടിയാണ് വില. ആ കമ്പനിക്കാരൊക്കെ അത്രയേറെ ലാഭം എടുക്കുന്നു എന്നല്ല അർത്ഥം. പ്രൊഡക്ഷന്റെ ചെലവിനോടൊപ്പം അഡ്മിനിസ്ട്രേഷൻ മാർക്കറ്റിംഗ് ഇങ്ങനെയുള്ള ചെലവുകളും നമ്മൾ കൊടുക്കുന്ന വിലയിൽ നിന്നാണ് വരേണ്ടത്. ഒരു ഉദാഹരണം പറയാം. ഡിറ്റർജന്റ് ലിക്വിഡ് എല്ലാ കമ്പനിക്കാരും വിൽക്കുന്നത് ലിറ്ററിന് ഏതാണ്ട് 200 - 250 രൂപയ്ക്ക്  ആണ്. അതേ ക്വാളിറ്റിയിലുള്ള ലിക്വിഡ് 60 - 80 രൂപയ്ക്ക് നമുക്ക് നിർമ്മിക്കാൻ കഴിയും. യൂട്യൂബിൽ നോക്കിയാൽ 25 രൂപയ്ക്കും നിർമ്മിക്കാം. അത് വെറുതെ വെള്ളം ഒഴിച്ചിട്ട് വില കുറച്ചു കാണിക്കുന്നതാണ്. ഒരുതൊട്ടി വെള്ളമൊഴിച്ചാൽ വില വീണ്ടും കുറയും . അതല്ല ഇവിടെ പറയുന്നത...

Coconut oil soap വെളിച്ചെണ്ണ സോപ്പ്

Image
  സോപ്പ് നിർമ്മാണത്തെക്കുറിച്ചു പൊതുവേ ഉയർന്നു വരുന്ന സംശയങ്ങൾക്കുള്ള മറുപടിയാണ് ഈ പോസ്റ്റ്. Making video:  https://m.youtube.com/watch?v=xfIk39kXb5g&t=168s 1. സോപ്പ് നിർമ്മിക്കാൻ ആവശ്യമായ ഘടകങ്ങൾ എന്തൊക്കെ?  ഒന്ന് എണ്ണ, രണ്ട് കാസ്റ്റിക് സോഡാ അഥവാ സോഡിയം ഹൈഡ്രോക്സൈഡ്, മൂന്ന് വെള്ളം. കളറും മണവും ആവശ്യമെങ്കിൽ ചേർക്കാം. ഇതിൽ എണ്ണയാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം. പാല് തൈര് ആകുന്നത് പോലെ എണ്ണ കട്ടയാകുന്നതാണ് സോപ്പ്. അതായത് 100 ഗ്രാം സോപ്പിൽ ഏതാണ്ട് 70 മുതൽ 82 ഗ്രാം വരെ എണ്ണ തന്നെയാണ്.  ഇനി ഒരു ചെറിയ രഹസ്യം കൂടി പറയാം.ഞാൻ ആദ്യം പറഞ്ഞ മൂന്ന് സാധനം മാത്രം ഉപയോഗിച്ച് വെളിച്ചെണ്ണ സോപ്പ് നിർമ്മിച്ചാൽ സ്വന്തമായിട്ട് ഉപയോഗിക്കുകയോ സ്വന്തക്കാർക്ക് കൊടുക്കുകയോ ഒക്കെ ചെയ്യാം. വില ഒരുവിധത്തിലും കൈയിൽ നിൽക്കില്ല. മാർക്കറ്റിൽ വിൽക്കുന്ന സോപ്പിൽ വിലകുറഞ്ഞ ടാൽക്കം പൗഡറും മറ്റും ചേർത്തിട്ടാണ്സോപ്പിന്റെ വില പിടിച്ചുനിർത്തുന്നത് . ഞാൻ ഇവിടെ എല്ലാ ദിവസവും ഏതാണ്ട് 6 സോപ്പ് ചെയ്യുന്നുണ്ട്. സുഹൃത്തുക്കൾക്കും സ്വന്തക്കാർക്കും മാത്രമായി വിൽക്കുന്നു. അടുത്തവർഷം മുതൽ കാര്യമായി ചെയ്യണമെ...