Coconut oil soap വെളിച്ചെണ്ണ സോപ്പ്

 

സോപ്പ് നിർമ്മാണത്തെക്കുറിച്ചു പൊതുവേ ഉയർന്നു വരുന്ന സംശയങ്ങൾക്കുള്ള മറുപടിയാണ് ഈ പോസ്റ്റ്.

1. സോപ്പ് നിർമ്മിക്കാൻ ആവശ്യമായ ഘടകങ്ങൾ എന്തൊക്കെ?

 ഒന്ന് എണ്ണ, രണ്ട് കാസ്റ്റിക് സോഡാ അഥവാ സോഡിയം ഹൈഡ്രോക്സൈഡ്, മൂന്ന് വെള്ളം. കളറും മണവും ആവശ്യമെങ്കിൽ ചേർക്കാം. ഇതിൽ എണ്ണയാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം. പാല് തൈര് ആകുന്നത് പോലെ എണ്ണ കട്ടയാകുന്നതാണ് സോപ്പ്. അതായത് 100 ഗ്രാം സോപ്പിൽ ഏതാണ്ട് 70 മുതൽ 82 ഗ്രാം വരെ എണ്ണ തന്നെയാണ്.

 ഇനി ഒരു ചെറിയ രഹസ്യം കൂടി പറയാം.ഞാൻ ആദ്യം പറഞ്ഞ മൂന്ന് സാധനം മാത്രം ഉപയോഗിച്ച് വെളിച്ചെണ്ണ സോപ്പ് നിർമ്മിച്ചാൽ സ്വന്തമായിട്ട് ഉപയോഗിക്കുകയോ സ്വന്തക്കാർക്ക് കൊടുക്കുകയോ ഒക്കെ ചെയ്യാം. വില ഒരുവിധത്തിലും കൈയിൽ നിൽക്കില്ല. മാർക്കറ്റിൽ വിൽക്കുന്ന സോപ്പിൽ വിലകുറഞ്ഞ ടാൽക്കം പൗഡറും മറ്റും ചേർത്തിട്ടാണ്സോപ്പിന്റെ വില പിടിച്ചുനിർത്തുന്നത് . ഞാൻ ഇവിടെ എല്ലാ ദിവസവും ഏതാണ്ട് 6 സോപ്പ് ചെയ്യുന്നുണ്ട്. സുഹൃത്തുക്കൾക്കും സ്വന്തക്കാർക്കും മാത്രമായി വിൽക്കുന്നു. അടുത്തവർഷം മുതൽ കാര്യമായി ചെയ്യണമെന്ന് വിചാരിക്കുകയാണ്.

2. എന്തൊക്കെ മെഷിനുകളാണ് ആവശ്യം?

സോപ്പ് നിർമ്മാണം ഏതാണ്ട് മെഴുകുതിരി നിർമ്മാണം പോലയാണ്. യാതൊരു മെഷീന്റെയും സഹായമില്ലാതെ സോപ്പ് നിർമ്മിക്കാവുന്നതാണ്.  എന്നാൽ വലിയ തോതിൽ നിർമ്മിക്കേണ്ടി വരുമ്പോൾ നമ്മൾ കൈകൊണ്ട് ചെയ്യുന്ന പ്രവർത്തനങ്ങളെ വേഗത്തിൽ ചെയ്യാൻ ഉതകുന്ന മെഷീൻ ആവശ്യമാണ്. അതായത് മെഷീൻ  ഉപയോഗിച്ച് സോപ്പിന്റെ ക്വാളിറ്റി അല്ല ക്വാണ്ടിറ്റി ആണ് ഉയർത്തുന്നത്. കൈകൊണ്ട് ഒരു ദിവസം 100 സോപ്പ് നിർമ്മിക്കുന്ന സ്ഥാനത്ത് മെഷീൻ ഉപയോഗിച്ചാൽ മണിക്കൂറിൽ 1000 സോപ്പ് നിർമ്മിക്കാം. പ്രധാനമായി ഉപയോഗിക്കുന്ന മെഷീനുകൾ ഇവയാണ്:  ഒന്ന്  മിക്സിങ് മെഷീൻ -  ഏതാണ്ട് നമ്മുടെ കോൺക്രീറ്റ് മിക്സ് ചെയ്യുന്ന മെഷീൻ പോലെ, രണ്ട്  എക്സ്ട്രൂഡർ - ഇത് കുഴച്ച സോപ്പിനെ അമർത്തി സോപ്പിന്റെ ഷേപ്പിൽ നീളമുള്ള ബാറുകൾ ആയി പുറത്തേക്ക് തള്ളുന്നു; മൂന്ന് സ്റ്റാമ്പിങ് മെഷീൻ - ഇത് ചെറിയ കഷണങ്ങളായി വച്ചു കൊടുക്കുന്ന സോപ്പിന്റെ അരികൊക്കെ അരിഞ്ഞു വൃത്തിയാക്കി പേരും സ്റ്റാമ്പ് ചെയ്തു നൽകുന്നു.

3. സോപ്പ് നിർമ്മിക്കാൻ എന്ത് എണ്ണയാണ് ഉപയോഗിക്കുന്നത്?

തത്വത്തിൽ എല്ലാ സസ്യ എണ്ണകളും മൃഗ കൊഴുപ്പുകളും സോപ്പ് നിർമ്മാണത്തിന് ഉപയോഗിക്കാവുന്നവയാണ്. എന്നാൽ ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് എണ്ണകൾ ഒന്ന് ഒലിവ് ഓയിൽ, രണ്ട് പാമോയിൽ, മൂന്ന് വെളിച്ചെണ്ണ ഇവയാണ്.

4. ഏത് എണ്ണ ഉപയോഗിച്ചാലും സോപ്പ് ഒരുപോലെ ഇരിക്കുമോ?

 കാഴ്ചയ്ക്ക് ഏതാണ്ട് ഒരുപോലെ ഇരിക്കും. എന്നാൽ സോപ്പിന്റെ ഗുണങ്ങൾ ഉപയോഗിക്കുന്ന എണ്ണയ്ക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. നിർമ്മാതാക്കൾ അവരവരുടെ ആവശ്യമനുസരിച്ച് ഈ മൂന്ന എണ്ണകളെ പല അളവിൽ കൂട്ടിച്ചേർത്താണ് ഉപയോഗിക്കാറുള്ളത്. വിലകുറഞ്ഞ സോപ്പ് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർ ഈ എണ്ണങ്ങളെ ഒഴിവാക്കി മറ്റ് വിലകുറഞ്ഞ എണ്ണകളോ മൃഗ കൊഴുപ്പുകളോ ഉപയോഗിക്കുന്നു.

5. എന്താണ് വെളിച്ചെണ്ണ സോപ്പിന്റെ ഗുണങ്ങൾ?

 സോപ്പ് നിർമ്മിക്കാൻ ഏറ്റവും നല്ല എണ്ണ എന്ന് പറഞ്ഞാൽ ഒരുപക്ഷേ ആദ്യം മനസ്സിൽ വരുന്നത് ഒലിവ് എണ്ണ ആയിരിക്കും. എന്നാൽ  നമ്മുടെ വെളിച്ചെണ്ണയാണ് സോപ്പ് നിർമ്മിക്കാൻ ഒലിവ് ഓയിലിനെക്കാൾ മെച്ചം. ഒലിവ് ഓയിൽ മൃദുവായ സോപ്പ് നൽകുന്നു. പത തീരെ കുറവായിരിക്കും. ക്ലീനിങ് പവർ കുറവാണ്. ചർമ്മത്തിന് നല്ലതാണ്. വിദേശികൾ ഇത് ഇഷ്ടപ്പെടുന്നു. എന്നാൽ പതയില്ലാത്ത, ഒരാഴ്ച കൊണ്ട് തേഞ്ഞു തീരുന്ന, വിലകൂടിയ സോപ്പ് ഇന്ത്യയിൽ അധികമാരും വാങ്ങില്ല.

നമ്മുടെ ആവശ്യം സോപ്പിന് അല്പം കട്ടി കൂടിയാലും സാരമില്ല, നന്നായി പതയണം, ഒരു മാസമെങ്കിലും നിൽക്കണം, 35 രൂപയ്ക്ക് കിട്ടണം. 😊😊 മൂന്നാമത് പറഞ്ഞതാണ് പ്രശ്നം. അതുകൊണ്ടാണ് 90 രൂപയ്ക്ക് പാമോയിൽ കിട്ടുമ്പോൾ ആരും 200 രൂപ മുടക്കി വെളിച്ചെണ്ണ വാങ്ങി സോപ്പ് നിർമിക്കാത്തത്.

 ഇവിടെ പറയാൻ ഉദ്ദേശിച്ച കാര്യം വിട്ടുപോയി. വെളിച്ചെണ്ണ സോപ്പിന്റെ പ്രത്യേകതകൾ താഴെപ്പറയുന്നു:

  •  ഏറ്റവും നല്ല ആന്റി സെപ്റ്റിക്:     ചർമ്മത്തിലുള്ള അണുക്കളെ നശിപ്പിക്കുകയും ഇൻഫക്ഷൻ വരാതെ സൂക്ഷിക്കുകയും ചെയ്യുന്നു. 
  • ഏറ്റവും ഉയർന്ന ക്ലീനിങ് പവർ:  സോപ്പ് നിർമ്മിക്കുന്ന എണ്ണകളിൽ വെളിച്ചെണ്ണയോളം ക്ലീനിങ് പവർ ഉള്ള മറ്റൊരു എണ്ണയും ഇല്ല.
  •  മുലപ്പാലിനേക്കാൾ ഉയർന്ന അളവിലുള്ള ലോറിക് ആസിഡ്: മനുഷ്യ ശരീരത്തിന് ഏറ്റവും ആദ്യം അമ്മയിൽ നിന്ന് ലഭിക്കുന്ന ഫാറ്റി ആസിഡ് ആണ് ലോറിക് ആസിഡ്. പ്രധാനമായും നാലു സോഴ്സുകളിൽ ആണ് ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളത് .   വെളിച്ചെണ്ണയിൽ 50 ശതമാനത്തോളം അടങ്ങിയിരിക്കുന്നു. മുലപ്പാലിൽ ഇത് 47 ശതമാനം അടങ്ങിയിരിക്കുന്നു.   ഇതു കൂടാതെ പാം കെർണൽ ഓയിൽ, വളരെ കുറഞ്ഞ അളവിൽ ആട്ടിൻ പാൽ എന്നിവയിലാണ് ലോറിക് ആസിഡ് അടങ്ങിയിട്ടുള്ളത്. 
  •  വളരെ നന്നായി പതയുന്ന സോപ്പ്: നല്ല ക്രീമി റിച്ച്, സോപ്പ് പത, കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടും.
  •  വളരെ പതിയെ മാത്രം തേഞ്ഞു തീരുന്നു ; സാധാരണ സോപ്പിന്റെ ഇരട്ടി കാലം ഉപയോഗിക്കാം.
 എവിടെ വാങ്ങാൻ കിട്ടും?
 കടകളിൽ നിന്ന് കിട്ടാൻ സാധ്യതയില്ല. ഓൺലൈനിൽ വാങ്ങിക്കാം എന്ന് വെച്ചാൽ  വില കൂടുതലായിരിക്കും, പോരാത്തതിന് വെളിച്ചെണ്ണയുടെ ക്വാളിറ്റിയിൽ വലിയ ഉറപ്പൊന്നുമില്ല. ഇത് ഒരു ബിസിനസ് എന്ന നിലയ്ക്ക് ഇത് ഒട്ടും ലാഭകരം അല്ല. എന്നാൽ പാചകം ഇഷ്ടപ്പെടുന്നവർക്ക് അതേപോലെ ചെയ്യാൻ പറ്റുന്ന ഒരു ഹോബി എന്ന നിലയ്ക്ക് ഇത് വളരെ രസകരമാണ്. അപ്പോൾ തന്നെ നന്നായി ശ്രദ്ധിച്ചു ചെയ്യണം എന്ന് മാത്രം. സമയം തെറ്റുകയോ ശ്രദ്ധ മാറുകയോ ചെയ്താൽ കുളിക്കാനുള്ള സോപ്പ് തുണിയലക്കാൻ ഉപയോഗിക്കേണ്ടിവരും. ആറുമാസമായി ഞാൻ സ്വന്തമായി നിർമ്മിക്കുന്ന സോപ്പ് ആണ് ഉപയോഗിക്കുന്നത്. വീട്ടിൽ ചെറിയ കുട്ടികൾ ഇല്ലെങ്കിൽ നിങ്ങൾക്കും ചെയ്തു നോക്കാം. കൊച്ചുകുട്ടികൾ ഉണ്ടെങ്കിൽ ഇതിന് ശ്രമിക്കരുത്. ആസിഡിനെക്കാൾ അപകടമാണ് സോഡിയം ഹൈഡ്രോക്സൈഡ്. ഞാനിവിടെ ആഴ്ചയിൽ മിക്കവാറും ഒരു 30 സോപ്പ് ഒക്കെ ചെയ്യാറുണ്ട്. പരിചയക്കാർക്കൊക്കെ കൊടുത്ത് കഴിഞ്ഞാൽ ചിലപ്പോൾ പത്തോ ഇരുപതോ മിച്ചം കണ്ടേക്കാം. എന്റെ നമ്പർ താഴെ കൊടുത്തിട്ടുണ്ട്. വാട്സ്ആപ്പ് ചെയ്തു റിപ്ലൈ കിട്ടിയശേഷം ഒരു സോപ്പിന് 35 രൂപ വച്ച് 9 സോപ്പിന്റെ വിലയും 40 രൂപ പാർസൽ ചാർജും ചേർത്ത് ഗൂഗിൾ പേ ചെയ്താൽ ശരാശരി 90 ഗ്രാം തൂക്കമുള്ള  9 സോപ്പ് പാഴ്സലായി അയച്ചുതരാം.

Contact:
Sam Thomas
samthomasuae@gmail.com
WhatsAapp /Googlepay:
6235764785  (No call please)

Comments

Popular posts from this blog

വീട്ടിലുണ്ടാക്കാം ലിക്വിഡ് ഡിറ്റർജന്റ്

രക്ഷിക്കാനായി മരിക്കയോ?