രക്ഷിക്കാനായി മരിക്കയോ?

ഞാൻ മുമ്പ് പോസ്റ്റ് ചെയ്ത വിഷയത്തിന്റെ ബാക്കിയാണ് ഇവിടെ പറയുന്നത്. തികച്ചും ക്രിസ്തീയ വീക്ഷണത്തിൽ നിന്നാണ് ഇവിടെ ചിലത് കുറിക്കുന്നത്. സാമാന്യബുദ്ധികൊണ്ട് ചിന്തിക്കുമ്പോൾ   പലർക്കും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ് ശരിക്കും എന്തിന് യേശു ക്രൂശിൽ മരിച്ചു എന്നുള്ളത്. 

പൊതുവായി ഒന്ന് രണ്ട് കാര്യം പറഞ്ഞിട്ട് ഈ ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് വരാം . 

 ജഡമനുഷ്യൻ ആത്മമനുഷ്യൻ 

 ഒരു മനുഷ്യന്റെ ഉള്ളിൽ രണ്ട് വ്യക്തികൾ ആണുള്ളത്.  സാധാരണ മനുഷ്യനെ നയിക്കുന്ന ഉള്ളിലുള്ള വ്യക്തിയെ ആണ് നമ്മൾ ബുദ്ധി എന്ന് പറയുന്നത്. മനുഷ്യന്റെ ഉള്ളിലുള്ള രണ്ടാമത്തെ വ്യക്തിയെ ആണ് ആത്മാവ് എന്ന് പറയുന്നത്. ഏതാണ്ട് ഒരു വാഹനത്തിൽ തന്നെ ഇലക്ട്രിക് മോട്ടോറും പെട്രോൾ എൻജിനും ഫിറ്റ് ചെയ്തിരിക്കുന്നത് പോലെ.

ഈ രണ്ടു വ്യക്തികളിൽ ഏതെങ്കിലും ഒന്നായിരിക്കും ഒരു മനുഷ്യനെ മുന്നിൽ നിന്ന് നയിക്കുന്നത്. മറ്റെല്ലാ ജീവജാലങ്ങളെയും പോലെ ബുദ്ധിയാൽ നയിക്കപ്പെടുന്ന മനുഷ്യനെ ജഡ മനുഷ്യൻ എന്നു വിളിക്കാം. ആത്മാവിനാൽ നയിക്കപ്പെടുന്ന മനുഷ്യനെ ആത്മമനുഷ്യൻ എന്നു വിളിക്കാം. ഏതു മനുഷ്യനും ജനിക്കുന്നത് ജഡ മനുഷ്യനായിട്ടാണ്. ഒരാൾ ക്രിസ്തുവിൽ ആകുന്നതോടെ ആത്മ മനുഷ്യൻ ജീവൻ വയ്ക്കുകയും വളരാൻ ആരംഭിക്കുകയും ചെയ്യും. അതിനനുസരിച്ചു  ബുദ്ധി മെല്ലെ പിന്നോക്കം മാറുകയും ചെയ്യും.

 ഇനി പ്രധാന വിഷയത്തിലേക്ക് വരാം:

 എന്റെ രക്ഷയ്ക്കായി ക്രിസ്തു എന്തിനു മരിക്കണം? അഥവാ ക്രിസ്തുവിന്റെ മരണം മൂലം എനിക്ക് എങ്ങനെ രക്ഷയുണ്ടാകുന്നു? ഇതാണല്ലോ പ്രധാന ചോദ്യം. ആദ്യമേ പറയാം... സൃഷ്ടിയുടെ ആരംഭം മുതൽ വരാനിരിക്കുന്ന നിത്യത വരെയുള്ള സകലതും മുന്നമേ കണ്ട് കുറവില്ലാത്ത ഒരു മാസ്റ്റർ പ്ലാനോടുകൂടിയാണ് ദൈവം സൃഷ്ടിക്ക് ആരംഭം കുറിക്കുന്നത്. എന്നുവെച്ചാൽ ഈ ലോകത്ത് നടന്നതും നടക്കാനിരിക്കുന്നതുമായ ഒരു കാര്യവും ദൈവത്തിന് പുതുമയല്ല. ഈ പ്രപഞ്ചത്തിലുള്ള സകലതും കൃത്യമായ ഉദ്ദേശത്തോടെയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.  പിശാചിന് പോലും ദൈവ പദ്ധതിയിൽ ഒരു കൃത്യമായ പങ്കുവഹിക്കാനുണ്ട്.

 എന്താണീ ദൈവ പദ്ധതി? സൃഷ്ടിയുടെ ആരംഭ കാലത്തെ സൂചിപ്പിക്കാൻ ബൈബിളിൽ ഉപയോഗിക്കുന്ന വാക്കാണ് 'ആദി' എന്നത്. ഉദാഹരണം "ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു". അതിനുമുമ്പുള്ള കാലത്തെയാണ് അനാദി എന്ന് പറയുന്നത്. ദൈവം അനാദി കാലത്ത് എടുത്ത തീരുമാനമാണ് തന്റെ 'ഏകജാതനായ' പുത്രൻ കാല സമ്പൂർണ്ണതയിൽ അനേകം സഹോദരന്മാർക്ക് 'ആദ്യജാതൻ' ആവുക എന്നത്. മനുഷ്യനെ ദൈവപുത്രനുമായി കൂട്ടിച്ചേർത്തു വലിയൊരു ദൈവ കുടുംബം സൃഷ്ടിക്കുക എന്നതാണ് ദൈവത്തിന്റെ ആത്യന്തിക പദ്ധതി.  ഇത് മനസ്സിലാകണമെങ്കിൽ വിശ്വാസത്തിന്റെ കണ്ണിൽ കൂടെ നോക്കണം. ബുദ്ധി മാത്രം ഉപയോഗിച്ച് ചിന്തിച്ചാൽ സ്വർഗ്ഗം എന്നത് ഭൂമിയിൽ ചെയ്ത നന്മ പ്രവർത്തികൾക്ക് പകരമായി തിന്നുക കുടിക്കുക ആനന്ദിക്കുക എന്ന ലക്ഷ്യത്തോടെ സൃഷ്ടിക്കപ്പെട്ട ഒരു റിട്ടയർമെന്റ് ഹോം; അതിനപ്പുറം പ്രതീക്ഷിക്കാൻ ബുദ്ധിക്ക് കഴിയില്ല.

ചുരുക്കിപ്പറഞ്ഞാൽ നിത്യതയിൽ മനുഷ്യൻ ദൈവ കുടുംബാംഗമാണ്. പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന ത്രിയേകത്വം സ്നേഹത്താൽ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇതാണ് അനാദിയിലെ സാരാംശ സമ്പൂർണ്ണത. ഇതിലേക്ക് മനുഷ്യനെ കൂട്ടിച്ചേർക്കുന്നത് ദൈവത്തിന് എന്തെങ്കിലും കുറവുണ്ടായിട്ടോ ആവശ്യമുണ്ടായിട്ടോ അല്ല, മറിച്ച് തന്റെ സ്നേഹവലയത്തിലേക്ക് മനുഷ്യനെ കൂടെ കൂട്ടിച്ചേർക്കണം എന്നത് അനാദിയിൽ എടുത്ത ദൈവp നിർണയമാണ്. 



Comments

Popular posts from this blog

Coconut oil soap വെളിച്ചെണ്ണ സോപ്പ്

വീട്ടിലുണ്ടാക്കാം ലിക്വിഡ് ഡിറ്റർജന്റ്