വീട്ടിലുണ്ടാക്കാം ലിക്വിഡ് ഡിറ്റർജന്റ്

 



നമ്മൾ വീട്ടിൽ സാധാരണ ഉപയോഗിക്കുന്ന ക്ലീനിങ് പ്രോഡക്ടുകളിൽ ഏറ്റവും എളുപ്പത്തിൽ നിർമ്മിക്കാവുന്നതാണ് ലിക്വിഡ് ഡിറ്റർജന്റ്. ഇതിന്റെ ലളിതമായ ബേസിക് സയൻസ് മനസ്സിലായാൽ എല്ലാ ക്ലീനിങ്  പ്രോഡക്റ്റുകളും നമുക്ക്  വീട്ടിലുണ്ടാക്കാം. എന്തിന് ഇത് ചെയ്യണമെന്ന് ചോദിച്ചാൽ പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. ഒന്നാമത് സാമ്പത്തിക ലാഭം. നമ്മൾ വാങ്ങുന്ന ഏകദേശം എല്ലാ ഫാക്ടറി ഉൽപ്പന്നങ്ങൾക്കും അതിന്റെ നിർമ്മാണ ചെലവിന്റെ നാലിരട്ടിയാണ് വില. ആ കമ്പനിക്കാരൊക്കെ അത്രയേറെ ലാഭം എടുക്കുന്നു എന്നല്ല അർത്ഥം. പ്രൊഡക്ഷന്റെ ചെലവിനോടൊപ്പം അഡ്മിനിസ്ട്രേഷൻ മാർക്കറ്റിംഗ് ഇങ്ങനെയുള്ള ചെലവുകളും നമ്മൾ കൊടുക്കുന്ന വിലയിൽ നിന്നാണ് വരേണ്ടത്. ഒരു ഉദാഹരണം പറയാം. ഡിറ്റർജന്റ് ലിക്വിഡ് എല്ലാ കമ്പനിക്കാരും വിൽക്കുന്നത് ലിറ്ററിന് ഏതാണ്ട് 200 - 250 രൂപയ്ക്ക്  ആണ്. അതേ ക്വാളിറ്റിയിലുള്ള ലിക്വിഡ് 60 - 80 രൂപയ്ക്ക് നമുക്ക് നിർമ്മിക്കാൻ കഴിയും. യൂട്യൂബിൽ നോക്കിയാൽ 25 രൂപയ്ക്കും നിർമ്മിക്കാം. അത് വെറുതെ വെള്ളം ഒഴിച്ചിട്ട് വില കുറച്ചു കാണിക്കുന്നതാണ്. ഒരുതൊട്ടി വെള്ളമൊഴിച്ചാൽ വില വീണ്ടും കുറയും . അതല്ല ഇവിടെ പറയുന്നത്. ഞാനിവിടെ പറയുന്നത് ഇന്ന് മാർക്കറ്റിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന ക്വാളിറ്റിയിലുള്ള വാഷിംഗ് ലിക്വിഡിന്റെ കാര്യമാണ്. ഇത് നിർമ്മിക്കാനുള്ള രണ്ടാമത്തെ കാരണം സൗകര്യം ആണ്. കടയിൽ പോയി 800 രൂപ കൊടുത്ത്  അഞ്ച് ലിറ്റർ വാങ്ങി വീട്ടിൽ കൊണ്ടുവന്ന് സൂക്ഷിച്ചുവയ്ക്കേണ്ട    കാര്യമില്ല. ആവശ്യമുള്ള അളവിൽ വേണ്ടപ്പോൾ മിക്സ് ചെയ്ത് എടുത്താൽ മതി. ഡബ്ബ കൊണ്ട് കളയാൻ മെനക്കെടേണ്ട.പോരാത്തതിന് നമ്മൾ ഒരു മാസത്തെ ആവശ്യത്തിനുള്ള അളവിൽ ഇത് വീട്ടിൽ ഉണ്ടാക്കുമ്പോൾ പ്രിസർവേറ്റീവ്കളോ  അതു പോലെയുള്ള മറ്റുകാര്യങ്ങളെ കുറിച്ചോ ചിന്തിക്കേണ്ട കാര്യമില്ല. എന്നാൽ കൂടുതൽ കാലം സൂക്ഷിച്ചു വയ്ക്കണമെങ്കിൽ തീർച്ചയായും പ്രിസർവേറ്റീവ്കൾ ചേർക്കേണ്ടിവരും.

ഇനി എങ്ങനെയാണ് ഇത് നിർമ്മിക്കുന്നത് എന്ന് പറയാം:

 നമ്മൾ ഉപയോഗിക്കുന്ന ക്ലീനിങ് പ്രോഡക്ടുകളിൽ നിർമ്മിക്കാൻ ഏറ്റവും എളുപ്പമുള്ളത് ലിക്വിഡ് ഡിറ്റർജെന്റ് ആണ്. ലിക്വിഡ് സോപ്പ് എന്ന് പറയാത്തത് മനപ്പൂർവമാണ്. ഇന്ത്യയിൽ സോപ്പ് എന്ന് പറഞ്ഞാലും ഡിറ്റർജന്റ് എന്ന് പറഞ്ഞാലും ഒന്ന് തന്നെയാണ്.  എന്നാൽ പാശ്ചാത്യ രാജ്യങ്ങളിൽ എണ്ണയിൽ നിന്ന് നിർമ്മിക്കാത്ത വസ്തുക്കളെ സോപ്പ് എന്ന് വിളിക്കുന്നത് വിലക്കിയിട്ടുണ്ട്. എല്ലാ ക്ലീനിങ് പ്രോഡക്ടുകളുടെയും അടിസ്ഥാന പ്രമാണം ഒന്ന് തന്നെയാണ്.
 ലിക്വിഡ് ഡിറ്റര്‍ജെന്റ് നിർമ്മിക്കുന്നതിന് വെള്ളം കൂടാതെ താഴെപ്പറയുന്ന കാര്യങ്ങളാണ് ആവശ്യമുള്ളത് :
 ഒന്ന് - ആസിഡ് സ്ലറി, ഇതിന്റെ യഥാർത്ഥ പേര് ലീനിയർ ആൽക്കയിൽ ബെൻസീൻ സൾഫോണിക് ആസിഡ് അഥവാ ലാബ്സ എന്നാണ്. ഇത് ഒരു പെട്രോളിയം പ്രോഡക്റ്റ് ആണ്. ഇതിന്റെ ജോലി ഒന്നാമത് ക്ലീനിങ്, പോരാത്തതിന് ലിക്വിഡിന്റെ ബോഡി ഇതാണ്. ഏതാണ്ട് വീട് പണിക്ക് ചുടുകട്ട പോലെ.
 രണ്ട്  - കാസ്റ്റിക് സോഡാ അഥവാ സോഡിയം ഹൈഡ്രോക്സൈഡ്.. ഇതിന്റെ ജോലി ആസിഡിനെ ന്യൂട്രൽ ആക്കുക  എന്നതാണ്. കൂടാതെ ഇത് പ്രധാന ക്ലീനിങ് ഏജന്റ് കൂടെ ആണ്. 
 മൂന്ന് - എസ് എൽ ഇ എസ് ലിക്വിഡ്  സോഡിയം ലോറൽ ഈതർ സൾഫേറ്റ്.. ഇത് വാഷിംഗ് ലിക്വിഡിന്റെ പരുക്കൻ സ്വഭാവം മാറ്റി അതിനെ വളരെ സൗമ്യം ആക്കുന്നു.
 നാല് - പെർഫ്യൂം ലിറ്ററിന് ഏകദേശം രണ്ട് ഗ്രാം പെർഫ്യൂമിന്റെ ആവശ്യമുണ്ട്.
 അഞ്ച് - കളർ ലോണ്ടറി ലിക്വിഡ് ആണെങ്കിൽ ഇളം നീല നിറം കൊടുക്കും
 ആറ് - സിട്രിക് ആസിഡ്. നാരങ്ങാനീരിൽ അടങ്ങിയിട്ടുള്ള ആസിഡാണ് സിട്രിക് ആസിഡ്.  ഇതിന്റെ ഉപയോഗം  പ്രധാനമായും ലിക്വിഡിന്റെ പി എച്ച് ബാലൻസ് ചെയ്യുകഎന്നതാണ്. പോരാത്തതിന് ഇത് ഒരു  നല്ല പ്രിസർവേറ്റീവ് കൂടെയാണ്.



Comments

Popular posts from this blog

Coconut oil soap വെളിച്ചെണ്ണ സോപ്പ്

രക്ഷിക്കാനായി മരിക്കയോ?